താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും അത്തരം പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് നിങ്ങള്‍ ഒരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ഥമില്ലെന്നും നിത്യ മേനോന്‍

Spread the love

കഴിഞ്ഞ വര്‍ഷം കേരളം അനുഭവിച്ചതിലും വലിയ ദുരിതത്തിലാണ് ഇക്കൊല്ലം. പലയിടങ്ങളിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും കാരണം കഷ്ടതയിലായിരിക്കുന്നത് ആയിരക്കണക്കിന് ആളുകളാണ്. ഇവരെ സഹായിക്കാന്‍ ഒരു നാട് മുഴുവന്‍ ഒന്നിച്ചെത്തി. അക്കൂട്ടത്തില്‍ മലയാളത്തിലെ മുന്‍നിര യുവതാരങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, പൂര്‍ണിമ, എന്നിവരെല്ലാം രംഗത്തുണ്ട്.

 

നിത്യ മേനോന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം റിലീസിനൊരുങ്ങുകയാണ്. അക്ഷയ് കുമാര്‍ നായകനായിട്ടെത്തുന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയ്ക്ക് വേണ്ടിയാണ് നടി ഫേസ്ബുക്കിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതിന് താഴെയാണ് നിരവധി ആളുകള്‍ വിമര്‍ശനത്തോടെയുള്ള കമന്റുകളുമായി എത്തിയത്. എന്നാല്‍ താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറില്ലെന്നും അത്തരം പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് നിങ്ങള്‍ ഒരാളെ സഹായിക്കുന്നതെങ്കില്‍ അതില്‍ അര്‍ഥമില്ലെന്നും നിത്യ മേനോന്‍ പറയുന്നു.

മറ്റുള്ളവരെ വിമര്‍ശിക്കുന്നതിന് മുന്‍പ് ഒരിക്കലെങ്കിലും താന്‍ എന്ത് ചെയ്തു എന്ന് അവനോട് ചോദിക്കണമെന്നും ഇത് ചോദിച്ചാല്‍ ഒരിക്കലും മറ്റുള്ളവരുടെ നേരെ വിരല്‍ ചൂണ്ടാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെന്നും നിത്യ മേനോന്‍ പറയുന്നു. സിനിമാ പ്രമോഷന്‍ എന്നത് താന്‍ ചെയ്യുന്ന ജോലിയുടെ ഭാഗമാണെന്നും അത് തനിക്ക് ചെയ്‌തേ പറ്റൂ.. അതിന് ആരും പൈസയൊന്നും തരുന്നില്ലെന്നും നിത്യ അഭിപ്രായപ്പെട്ടു. ഈ പോസ്റ്റിന് താഴെയും നിത്യയെ പിന്തുണച്ചും എതിര്‍ത്ത് കൊണ്ടും നിരവധി പേര്‍ എത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ചൊവ്വ പര്യവേഷണം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് മിഷന്‍ മംഗള്‍. നിത്യ മേനോന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് തെന്നിന്ത്യയില്‍ നിന്നുള്ള പ്രത്യേകതകളിലൊന്ന്. ജഗന്‍ സാക്ഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനോനൊപ്പം തപ്സി പന്നു, വിദ്യ ബാലന്‍, സൊനാക്ഷി സിന്‍ഹ, തുടങ്ങിയ നടിമാരും അഭിനയിക്കുന്നുണ്ട്. ഫോക്സ് സ്റ്റ്യൂഡിയോസും കോപ് ഓഫ് ഗുഡ് മൂവീസും ചേര്‍ന്നാണ് ചിത്രം നിര്‍മാണം. ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനം ലക്ഷ്യമാക്കി ഓഗസ്റ്റ് പതിനഞ്ചിനാണ് മിഷന്‍ മംഗള്‍ റിലീസിനെത്തുന്നത്.

ഐഎസ്ആര്‍ഒ യിലെ ഒരു സാറ്റലൈറ്റ് ഡിസൈനറായിട്ടാണ് നിത്യ ചിത്രത്തിലെത്തുന്നത്. തനിക്ക് വളരെ മികച്ച അനുഭവമാണ് ബോളിവുഡില്‍ ലഭിച്ചത്. ആദ്യ സിനിമ മിഷന്‍ മംഗള്‍ ആയതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. നല്ല സിനിമകളുടെ ഭാഗമാവാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ഇത് വളരെ നല്ല അനുഭവമാണെന്നും ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ നിത്യ പറഞ്ഞിരുന്നു. 2013 നവംബറിലായിരുന്നു ഇന്ത്യയുടെ അഭിമാനമായ മിഷന്‍ മംഗള്‍ വിജയകരമായി വിക്ഷേപിച്ചത്. അസാധ്യമെന്ന് കരുതിയ ഒരു വലിയ ദൗത്യം വിജയകരമാക്കിയ ശാസ്ത്രഞ്ജരുടെ നിശ്ചയദാര്‍ഢ്യവും അധ്വാനവുമെല്ലാം ചേര്‍ത്താണ് ചിത്രമൊരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *