പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഓരോരുത്തർക്കും മർഹബുയെന്ന് തുടങ്ങുന്ന ഷാജിയിലെ ഗാനം എല്ലാവരുടെയും മനസ്സിൽ ഇടംപിടിക്കും

Spread the love

നാദിർഷ സംവിധാനം ചെയ്യുന്ന മേരാ നാം ഷാജിയിലെ ആദ്യ കളർഫുൾ റൊമാന്റിക് സോങ്ങിന് ശേഷം,ഒരു അടിപൊളി ഖവാലി സോങ് പുറത്തുവിട്ടു. മലയാളത്തിലെ പ്രിയനടൻ ദുൽഖർ സൽമാന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ ‘മർഹബു’ എന്ന് തുടങ്ങുന്ന ഒരു ഫീൽഗുഡ് സോങ്ങാണ് റിലീസ് ചെയ്തത്. എമിൽ മുഹമ്മദ് സംഗീതം നൽകി, ജാവേദ് അലി ആണ് പാട്ട് പാടിയിരിക്കുന്നത്. പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഓരോരുത്തർക്കും മർഹബുയെന്ന് തുടങ്ങുന്ന ഷാജിയിലെ ഗാനം എല്ലാവരുടെയും മനസ്സിൽ ഇടംപിടിക്കും.ആദ്യത്തെ ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോൾ റിലീസ് ചെയ്ത ഗാനത്തിനും അതെ പ്രതികരണം ഉണ്ടാകുമെന്ന് ഉറപ്പാണ്.ഈ പാട്ടിൽ നിന്നും മനസിലാകാം തമാശകളും ഉഡായിപ്പുകളും എന്നതിലപ്പുറം,ഒരുപാട് ചിരികൾക്കിടയിലും മനസ്സ് നിറയ്ക്കുന്ന ഫീൽ ഗുഡ് മൂവിയാണ് മേരാ നാം ഷാജിയെന്ന്. ബിജുമേനോൻ, ആസിഫ് അലി, ബൈജു എന്നിവരാണ് മൂന്ന് ഷാജിമാരായി ചിത്രത്തിൽ എത്തുന്നത്. ചിത്രം ഈ വിഷുവിന് തിയറ്ററിൽ എത്തുന്നു.

 

One comment

Leave a Reply

Your email address will not be published. Required fields are marked *