മാർക്കോണി മത്തായി – ഈയടുത്തായി ഇറങ്ങിയ ജയറാമിന്റെ ഏറ്റവും നല്ല സിനിമ !!

Spread the love

ആദ്യ ദിവസം തന്നെ ഈ സിനിമ കാണണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നതാണ്. തമിഴ് സിനിമയിലെ മുത്ത്, എനിക്കേറ്റവും ഇഷ്ടപ്പെട്ട വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നു എന്നത് തന്നെയാണ് കാരണം. എന്നാൽ ആദ്യ ദിവസം ചിത്രം കാണാൻ സാധിച്ചില്ല. ഇന്ന് കണ്ടു.

പണ്ടൊക്കെ ഒരുപാട് കണ്ടിഷ്ടപ്പെട്ട ഒരു ജയറാമേട്ടനുണ്ട്. കുടുംബനാഥനായും ഭർത്താവായുമൊക്കെ വന്നു തകർത്തിരുന്നു ജയറാമേട്ടൻ. നല്ല ഒരുപാട് സിനിമകൾ നമുക്ക് സമ്മാനിച്ച ആ ജയറാമിനെ ഇടക്കാലത്ത് നമുക്ക് നഷ്ടമായിരുന്നു. എന്നാൽ മത്തായി എന്ന കഥാപാത്രത്തോടൊപ്പം നമുക്ക് ലഭിച്ചിരിക്കുന്നത് ആ ജയറാമേട്ടനെ കൂടിയാണ്. നമ്മൾ സ്‌ക്രീനിൽ എങ്ങനെയാണോ ജയറാമിനെ കാണാൻ ആഗ്രഹിക്കുന്നത്, അങ്ങനെ തന്നെ സംവിധായകൻ സനിൽ നമുക്ക് നൽകി.

ഇതൊരു കുഞ്ഞു ചിത്രമാണ്. മത്തായിയുടെയും അന്നയുടെയും കഥ പറയുന്ന ഒരു ചെറിയ ചിത്രം. ഒരു പക്കാ ഫീൽ ഗുഡ് സിനിമ. ജീവിതത്തിൽ സ്നേഹത്തിനും ബന്ധങ്ങൾക്കുമെല്ലാം എത്രത്തോളം വാല്യൂ ഉണ്ടെന്ന് നമ്മെ പഠിപ്പിക്കുകയാണ് മത്തായി. എല്ലാവർക്കും സ്നേഹം മാത്രം നൽകി ഉള്ളുനീറി കഴിയുന്ന മത്തായിമാരെ നിങ്ങൾക്കും അറിയില്ലേ ?!

ജയറാം ഏട്ടന്റെ കിടിലൻകണ്ണ് നിറക്കുന്ന പെർഫോമൻസ്, ഒപ്പം ജോസെഫിലൂടെ നമ്മെ വിസ്മയിപ്പിച്ച ആത്മീയയും വിജയ് സേതുപതിയും കൂടി ചേരുന്നതോടെ പടം വേറെ ലെവൽ. മറ്റുള്ള അഭിനേതാക്കളും തങ്ങളുടെ ഭാഗം ഗംഭീരമാക്കി.

Leave a Reply

Your email address will not be published. Required fields are marked *