അനീഷ് അൻവർ എന്ന സംവിധായകന്റെ പേരും ഓർത്തു വെക്കണമെങ്കിൽ അതൊരു സിനിമ സ്നേഹിയുടെ വിജയമാണ്

Spread the love

സിനിമ എന്നും മനസ്സിൽ ആഗ്രഹമുള്ളവരുടെ സ്വപ്നമാണ് അവ തിയേറ്ററിൽ പ്രേക്ഷകരുടെ കൈയ്യടി നേടിപ്പിക്കുവാനുള്ള മാധ്യമം കൂടിയാണ്. അവിടെ സിനിമയെന്ന സ്വപനത്തെ കൈയ്യെത്തി പിടിക്കുന്നവർ വിജയിക്കുന്നു മറ്റുചിലർ പിന്നിലേക്ക് മാറി മറിയുന്നു. സിനിമയെ സ്വപ്നം കണ്ടു സിനിമയ്ക്കായി ജീവിച്ചു ഇന്ന് മലയാള സിനിമയുടെ പേരെടുത്തു പറഞ്ഞാൽ അറിയപ്പെടുന്ന സംവിധായകരിലേക്കു അനീഷ് അൻവർ എന്ന സംവിധായകന്റെ പേരും ഓർത്തു വെക്കണമെങ്കിൽ അതൊരു സിനിമ സ്നേഹിയുടെ വിജയമാണ്. ബിരിയാണിയുടെയും മൊഞ്ചുള്ള നാടിൻറെ ആവേശവുമായി തലശേരിയിൽ അനീഷ് അൻവർ വളർന്നപ്പോൾ ഉള്ളിൽ സിനിമ എന്നോ ഒരു വികാരമായി.

പേര് കൊണ്ടും കഥയും വിഷയവും കൊണ്ട് എന്നും പ്രേക്ഷകന്റെ മനസ്സിൽ വ്യത്യസ്തമായ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് അനീഷ് അൻവർ. സിനിമ മേഖലയിൽ തന്നെ ഉയർച്ചയും താഴ്‌ചയും അനുഭവിചെങ്കിലും എവിടെയും തളരാതെ അദ്ദേഹം മുന്നോട്ട് നടന്നു . ചലച്ചിത്ര സംവിധായകരായ ജോഷി സാറിനും ഭന്ദ്ര സാറിനുമൊപ്പം സഹസംവിധായനായി പ്രവര്‍ത്തിച്ചാണ് സിനിമാലോകത്തേക്ക് കടന്നുവരുന്നത്.

ആദ്യമായി ഒരുക്കിയ മുല്ലമൊട്ടും മുന്തിരി ചാറും എന്ന ചിത്രത്തിൽ നിന്നും തുടങ്ങി പ്രണയത്തിന്റെ പുതിയ വാതായനങ്ങൾ പ്രേക്ഷകന് നൽകിയ ബഷീറിന്റെ പ്രേമ ലേഖനവും, സക്കറിയ്യയുടെ ഗർഭിണികൾ , കുമ്പസാരം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് തൊട്ടറിഞ്ഞ ഈ സംവിധായകൻ പ്രേക്ഷകനെ രസിപ്പിക്കുന്നതിനോടൊപ്പം ആഴമുള്ള കഥയും തീവ്രമായ കഥാ സന്ദർഭങ്ങളുമായി എന്നും ഒരു പടി ഉയർന്നു നിന്നു. എഴുത്തും സംവിധാനവും ഒരു പോലെ ഇണങ്ങുമെന്നു തെളിയിച്ച അനീഷ് അൻവർ എന്ന സംവിധായകൻ ഇപ്പോൾ എത്തി നിൽക്കുന്നത് ജയറാം നായകനായി അച്ചിച്ച ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ് നിർമ്മിക്കുന്ന മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ എന്ന ചിത്രമാണ്. എല്ലാ സിനിമയിലും സ്വന്തം സിഗ്നേച്ചർ കാണിക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തിന് ഒരു അനീഷ് അൻവർ ടച്ച് ഈ ചിത്രത്തിലും കൊണ്ട് വന്നു ഒരു മികച്ച ചിത്രം സമ്മാനിക്കാൻ പറ്റുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *