സൈനിക ഓഫീസർമാരെ കുടുക്കാൻ ലക്ഷ്യം ഇട്ടുകൊണ്ട് ഫെയ്സ്ബുക്ക് സുന്ദരിമാരുടെ അക്കൗണ്ടുകൾ

Spread the love

സൈനിക ഓഫീസർമാരെ കുടുക്കാൻ ലക്ഷ്യം ഇട്ടുകൊണ്ട് ഫെയ്സ്ബുക്ക് സുന്ദരിമാരുടെ അക്കൗണ്ടുകൾ ഇപ്പോൾ വ്യാപകമായിരിക്കുകയാണ്. 125 ഫേസ്ബുക്ക് അക്കൗണ്ടുകളാണ് ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് നിരീക്ഷിച്ച് വരുന്നത്. അക്കൗണ്ടുകൾക്ക് പിന്നിൽ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ ആയിരിക്കാം എന്ന സംശയത്തെ തുടർന്ന് ഉള്ള നിരീക്ഷണങ്ങളാണ് ഇപ്പോൾ ശക്തമാക്കുന്നത്. സംശയകരമായ ഈ അക്കൗണ്ടുകളിൽ കരസേനയിലേയും അർദ്ധ സൈനിക വിഭാഗങ്ങളിലുമുള്ള ഓഫീസർമാരുടെ സാന്നിധ്യവും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഈ കേസ് അന്വേഷണം ആരംഭിച്ചത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാക്ക് ചാരസംഘടനകൾ ഏർപ്പെടുത്തിയ ബ്രഹ്മോസ് എയ്റോസ്പേസ് എൻജിനീയറിയർ നിഷാന്ത് അഗർവാൾ ബിഎസ്എഫ് ജവാൻ അച്യുതാനന്ദ് ശർമ എന്നിവർ അറസ്റ്റിലായതിന് പിന്നാലെയാണ് സമൂഹമാധ്യമം ഇടപെടലുകൾ കർശനമായി നിരീക്ഷിച്ചു തുടങ്ങിയത്. കൂടുതൽ അറിയാൻ വാർത്ത കാണാം

Leave a Reply

Your email address will not be published. Required fields are marked *