വിനായകൻ നായകനാകുന്ന തൊട്ടപ്പനിലെ മനോഹരമായ ആദ്യ വീഡിയോ ഗാനം എത്തി

Spread the love

വ്യത്യസ്തമായ അഭിനയ മികവിലൂടെ ഉയരങ്ങളിലേക്ക് എത്തി നിൽക്കുന്ന നടനാണ് വിനായകൻ. വിനായകന്റെ സാധാരണകാരനായുള്ള ജീവിതവും, പച്ചയായ പെരുമാറ്റവും പ്രതികരണവുമൊക്കെയാണ് ജനങ്ങൾക്ക് ഈ നടനെ ഇഷ്ട്ടമാകാനുള്ള പ്രധാന കാരണം.കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെയാണ് വിനായകൻ എന്ന നടനെ കൂടുതൽ ഉയരത്തിലേക്ക് എത്തിച്ചത്. വിനായകൻ ഒരു മുഴുനീള നായകനാകുന്ന തൊട്ടപ്പൻ റിലീസിന് ഒരുങ്ങുകയാണ്. കിസ്മത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതുവരെ ഇറങ്ങിയ തൊട്ടപ്പന്റെ പോസ്റ്ററുകളും, ഇറങ്ങിയ ലിറിക്കൽ വീഡിയോ സോങ്ങിനും മികച്ച വരവേൽപ്പാണ് ലഭിച്ചത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ് തൊട്ടപ്പൻ.
തൊട്ടപ്പനിലെ മനോഹരമായ ആദ്യ വീഡിയോ ഗാനം ഫഹദ് ഫാസിലിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.. വീഡിയോ കാണാം

 

Leave a Reply

Your email address will not be published. Required fields are marked *