വിനായകന് മാത്രം ചെയ്യാൻ പറ്റുന്ന ചില കഥാപാത്രങ്ങളുണ്ട്. ആ ശ്രേണിയിലേക്ക് ഒരു കഥാപാത്രം കൂടി; തൊട്ടപ്പൻ.

Spread the love

തൊട്ടപ്പൻ

എന്റെ കാഴ്ചപ്പാടിൽ ഒരു കൂട്ടം ആളുകളുടെ ആഗ്രഹങ്ങളുടെ സഫലീകരണം അതിന്റെ പൂർണതയിൽ എത്താൻ കഴിയാത്തതിന്റെ കഥയാണ് തൊട്ടപ്പൻ.

വിനായകന്റെ ഡയലോഗ് കടമെടുത്താൽ “സാധാരണക്കാരുടെ ഭാഷയിലെ തൊട്ടപ്പന്റെ” കഥ അത് സാധാരണക്കാർക്കും അപരിചിതരായ ചില ആളുകളുടെ കഥയാണ്. രണ്ടു കള്ളന്മാരെ ബഹുമാനിക്കുന്ന ആളുകൾ, കളവിനു കൂട്ട് നിന്നു കള്ളന്റെ അനുഭവങ്ങൾ കേട്ടു രസിക്കുന്ന പീറ്റർ അച്ചൻ, തൊട്ടപ്പന്‌ വേണ്ടി സ്വന്തം പ്രേമം വരെ വേണ്ടാന്നു വെക്കുന്ന സാറകൊച്, കള്ളന്മാർക്ക് ഒത്താശ ചെയ്യുന്ന റിട്ടയേർഡ് പോലീസ്, ഒന്നിക്കാൻ കഴിഞ്ഞില്ലെങ്കിലും കള്ളന്റെ സഹായത്തോടെ പ്രണയം continue ചെയ്യുന്ന പ്ലീനമ്മയും അവരുടെ ഇച്ചായൻ, കണ്ണ് കാണാത്ത പലചരക്കു കടക്കാരൻ അബ്ദുരമാൻ അയാളുടെ കാവൽക്കാരി ഉമ്മുക്കുൽസു എന്ന പൂച്ച, വിദഗ്ധമായി മോഷ്ടിച്ചിട്ടു തൊണ്ടി എടുത്തിടത്തു തന്നെ വെക്കുന്ന ഇസ്മു അങ്ങനെ അങ്ങനെ അൽപ്പം ഡ്രമാറ്റിക് സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളാൽ സമ്പന്നം ആണ് തൊട്ടപ്പൻ.

ജോണപ്പന്റെയും ഇതാക്കിന്റെയും(തൊട്ടപ്പൻ) സൗഹൃദത്തിന്റെ കഥ പറഞ്ഞാണ് ‘തൊട്ടപ്പൻ’ ആരംഭിക്കുന്നത്. ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ കണ്ട ദിലീഷ് വിനായകൻ ജോഡി അതെ ആത്മാവോടെ സിനിമയിൽ കാണാൻ കഴിഞ്ഞ്. ജോണപ്പന്റെ മകൾ സാറാ ജോണപ്പന്റെ അഭാവത്തിൽ ഇതാക്കിനു ഏറ്റെടുക്കേണ്ടി വരുന്നത് മുതൽ സിനിമയുടെ സ്വഭാവത്തിൽ നേരിയ ചേഞ്ച്‌ വരുന്നു. ഇത്താക്ക് സാറക്ക് വേണ്ടി ജീവിക്കുകയാണ്. അവൾ മാത്രമാണ് ഇതാക്കിന്റെ സ്വപ്നം. ജോണപ്പന്റെ മരണത്തിനു കാരണമായ റാവുത്തർ തന്റെ കൈ കൊണ്ട് തന്നെ തീരും അതിനു വിധി ഇതാക്കിന്റെ അടുത്തേക്ക് അയാളെ കൊണ്ട് വരും എന്ന് ആഗ്രഹിക്കുന്നുണ്ട്. സാറയാകട്ടെ തന്റെ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കുന്ന അപ്പനെക്കാൾ സ്ഥാനം കൊടുത്തിരിക്കുന്നത് തൊട്ടപ്പനാണ്. തൊട്ടപ്പനും സാറയും തമ്മിൽ ഉള്ള ആത്മബന്ധമാണ് പടം മുഴുവൻ. അത് രക്തബന്ധത്തേക്കാൾ വില കൽപ്പിക്കുന്ന ഒന്നാവുമ്പോൾ ആ രണ്ടു കഥാപാത്രങ്ങളുടെ മൂല്യം വര്ധിക്കുന്നു.

ആഗ്രഹങ്ങളെ പറ്റിയാണ് ആദ്യം പറഞ്ഞത്. ഇതിലെ ഓരോ കഥാപാത്രങ്ങളുടെയും ആഗ്രഹങ്ങൾ പലതാണ്. എന്നാൽ ആ ആഗ്രഹങ്ങളുടെ സഫലീകരണം പലയിടത്തും വച്ചു വിധി എന്ന വില്ലൻ തകർക്കുകയാണ്. തന്റെ കൈ കൊണ്ട് ചാവേണ്ടി ഇരുന്ന റാവുത്തറിനെ മരിച്ച നിലയിൽ ആണ് ഇത്താക്ക് കണ്ടെത്തിയത്. ഇത്താക്ക് ദേഷ്യത്താൽ പറഞ്ഞത് : അവൻ സുഖായിട്ട് ചത്തു എന്നാണ്. സാറായുടെയും ഇസ്മു വിന്റേയും പ്രണയവും പ്ലീനമ്മയുടെയും അച്ചായന്റെയും പ്രണയവും ആഗ്രഹ സഫലീകരണത്തിന്റെ വൈരുധ്യങ്ങളാണ്, ഒന്ന് നടക്കാത്തതും മറ്റൊന്നു വേണ്ടാന്ന് വച്ചതും.

തൊട്ടപ്പൻ സങ്കീർണമായ ഒരുപാട് കഥാപാത്ര ഘടനകളെ കാണിച്ചു തരുന്നു. തീർത്തും അപരിചിതരായ ചില സാധാരണ ജനങ്ങളെ കാണിച്ചു തരുന്നു. ആ തുരുത്ത് ശരിക്കും തുരുത്താണ്. അസാധാരണക്കാരായ സാധാരണക്കാർ താമസിക്കുന്ന തുരുത്ത്.

കാസ്റ് ആൻഡ് ക്രൂ ഒന്നും പറയാനില്ല. എഴുത്തു മുതൽ അങ്ങോട്ട് എല്ലാ ഡിപ്പാർട്മെന്റുകാരും നന്നായി ആത്മാർത്ഥത കാണിച്ചു. തൊട്ടപ്പന്റെ തൊട്ടപ്പൻ ഷാനവാസ്‌ കെ ബാവക്കുട്ടി കിസ്മത്തിന് ശേഷം വീണ്ടും ഞെട്ടിച്ചു. വിനായകൻ പതിവ് പോലെ ഇന്റർനാഷണൽ ആക്ടറിന്റെ തനിക്കൊണം കാണിച്ചു, കലക്കി മറിച്ചു. പുതിയതായി വന്ന പെൺകുട്ടിയും ചെക്കനും ക്യാമറാമാനും എഡിറ്ററും സംഗീതവും എല്ലാരും കലക്കി.

Leave a Reply

Your email address will not be published. Required fields are marked *